ആവേശമായി വീരമൃത്യു വരിച്ച ജവാന്റെ അവസാന വാട്സ്ആപ് സന്ദേശം

Webdunia
ബുധന്‍, 28 ജനുവരി 2015 (17:30 IST)
റിപ്പബ്ളിക് ദിനത്തില്‍ യുദ്ധസേവാ മെഡല്‍ സ്വീകരിച്ച് 24 മണിക്കൂറിനുള്ളില്‍ വീരമൃത്യു വരിക്കുകയും ചെയ്ത കേണല്‍ എം എം റായിയുടെ അവസാന വാട്സ്ആപ് സന്ദേശം പുറത്ത്.‘ ജീവിതമാകുന്ന അരങ്ങിലെ രംഗങ്ങള്‍ ആവേശത്തോടെ ആടുക. തിരശീല വീണാലും, അരങ്ങൊഴിഞ്ഞാലും കൈയടികള്‍ നിലയ്ക്കുകയില്ല എം.എന്‍ റായിയുടെ അവസാന വാട്സ്ആപ് സന്ദേശത്തില്‍ പറയുന്നു.

എം എം റായിയോടൊപ്പം വീരമൃത്യു വരിച്ച കോണ്‍സ്റ്റബിള്‍ സഞ്ജീവ് സിംഗ് കൊല്ലപ്പെടുന്നതിന് രണ്ട് ദിവസത്തിന് മുന്‍പ് വാട്സ്ആപ്പില്‍ പോസ്റ്റ് ചെയ്ത സ്റ്റാറ്റസില്‍  ശത്രുവിനെ വെടിവെച്ച് വീഴ്ത്തുക എന്നത് തന്റെ ജോലിയാണ് അതില്‍ എനിക്ക് ഖേദമില്ല. എന്റെ ദുഃഖം എനിക്ക് രക്ഷിക്കാന്‍ കഴിയാത്ത, സൈനികരെയും, സഹപ്രവര്‍ത്തകരേയും, നിരപരാധികളേയും കുറിച്ചോര്‍ത്താണ് എന്നും പറഞ്ഞിരുന്നു.

കശ്മീരിലെ ട്രാല്‍ ഗ്രാമത്തില്‍ ഭീകരര്‍ ഒരു വീട്ടില്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെത്തുടര്‍നാന്നാണ് കേണല്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയത്. വീട്ടുകാരുമായി സംസാരിക്കുന്നതിനിടയില്‍ പുറത്തേക്കെത്തിയെ രണ്ട് ഭീകരര്‍ സൈനികരെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ വെടിയേറ്റ കേണല്‍ റായിയും പ്രത്യേക ദൗത്യസേനയിലെ അംഗമായ സഞ്ജീവ് സിംഗും തല്‍ക്ഷണം കൊല്ലപ്പെടുകയായിരുന്നു.  ഭീകരരെ സൈന്യം പിന്നീട് വകവരുത്തി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.