രാജ്യത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയില്ലെന്ന് അരുണ്‍ ജെയ്റ്റ്ലി

Webdunia
വ്യാഴം, 4 ഡിസം‌ബര്‍ 2014 (16:47 IST)
പാകിസ്ഥാന് മുന്നറിയിപ്പുമായി വീണ്ടും കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി  രാജ്യത്തിന്റെ അതിര്‍ത്തികള്‍ പുനര്‍നിര്‍ണ്ണയിക്കാന്‍ കഴിയില്ല അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
 
കാശ്മീര്‍ ഇന്ത്യയുടെ അഭിവാജ്യ ഘടകമാണെന്നും അക്രമത്തിലൂടെ രാജ്യത്തെ വിഭജിക്കാമെന്ന് ചിന്തിക്കുന്നവര്‍ക്ക് തെറ്റുപറ്റിയെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
 
പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും കാശ്മീരില്‍ സൈന്യത്തിന്റെ വെടിയേറ്റ്‌ രണ്ട് യുവാക്കള്‍ മരിക്കാനിടയായ സംഭവത്തില്‍ അന്വേഷണം നടത്തി ഒരു മാസത്തിനുള്ളില്‍ ഉത്തരവാദികളെ കണ്ടെത്തിയെന്നും ജെയ്റ്റ്ലി പറഞ്ഞു. സംഭവത്തില്‍ തെറ്റുപറ്റിയത് അംഗീകരിച്ച് മാപ്പു പറഞ്ഞ രാജ്യത്തെ ആദ്യ പ്രതിരോധ മന്ത്രി താനാണെന്നും അരുണ്‍ ജെയ്റ്റ്ലി പറഞ്ഞു.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.