വിവാഹത്തിന് മുമ്പ് പലരുമായും ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്; പക്ഷേ ഇപ്പോള്‍ ആരുടെയുമൊപ്പം പോകാറില്ല- സണ്ണി ലിയോണ്‍

Webdunia
ശനി, 16 ഏപ്രില്‍ 2016 (15:31 IST)
വിവാഹത്തിന് മുമ്പ് പലപുരുഷന്‍‌മാരുമായും ഒറ്റരാത്രി ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് ബോളിവുഡ് സുന്ദരി സണ്ണി ലിയോണ്‍. നിരവധി തവണ ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിണ്ട്. എന്നാല്‍, വിവാഹം കഴിഞ്ഞതോടെ അത്തരം ബന്ധങ്ങളിലേക്ക് പോയിട്ടില്ല. സ്‌നേഹസമ്പന്നനായ ഭര്‍ത്താവുള്ള തനിക്ക് മറ്റ് ബന്ധങ്ങളിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും സണ്ണി പറഞ്ഞു.

ഒരു രാത്രി മുഴുവന്‍ അന്യപുരുഷനൊപ്പം ചെലവഴിക്കുന്നത് ഓരോ വ്യക്തിയുടെയും സ്വകാര്യ താല്‍പ്പര്യമാണ്. ഇരുവര്‍ക്കും സമ്മതമാണെങ്കില്‍ ഇത്തരം ബന്ധങ്ങള്‍ തുടരുന്നതില്‍ തെറ്റില്ല. ഇന്ത്യയില്‍ അന്യപുരുഷന്മാരുമായുള്ള ബന്ധങ്ങളും ഒറ്റരാത്രി ബന്ധങ്ങളും അംഗീകരിക്കാറില്ലെന്നും സണ്ണി വ്യക്തമാക്കി.

ഒരു രാത്രിയില്‍ കൂടെ കഴിയുന്നവരെ ഇന്ത്യയില്‍ നികൃഷ്‌ടരായും നിന്ദ്യരായുമാണ് എല്ലാവരും കാണുന്നത്. ഈ രീതിയിലുള്ള കാഴ്‌ചപ്പാടുകള്‍ മാറേണ്ട സമയം അതിക്രമിച്ചുവെന്നും സണ്ണി പറഞ്ഞു. പുതിയ ചിത്രമായ വണ്‍ നൈറ്റ് സ്‌റ്റാന്‍ഡിന്റെ പ്രൊമോഷന്‍ ചടങ്ങിലാണ് താരം തന്റെ പഴയകാല ജീവിതത്തെക്കുറിച്ച് വ്യക്തമാക്കിയത്.