അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം, ഇന്ത്യ തിരിച്ചടിക്കുന്നു

Webdunia
ചൊവ്വ, 7 ഒക്‌ടോബര്‍ 2014 (14:59 IST)
ഇന്നു രാവിലെ പ്രകോപനം സൃഷ്ടിച്ച് നിരവധി ഗ്രാമീണര്‍ക്ക് പരുക്കേല്‍പ്പിച്ചതിനു പിന്നാലെ പാക്കിസ്ഥാന്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. പൂഞ്ച് മേഖലയിലെ മെന്താര്‍, സോനഗലി, മങ്കോട്ട തുടങ്ങിയ പ്രദേശങ്ങളിലാണ് വെടിവെയ്പ്പ് വീണ്ടും ആരംഭിച്ചത്. ഉച്ചക്ക് 1.30ഓടെയാണ് വെടിവയ്പ്പ് തുടങ്ങിയത്. പ്രകോപനത്തേ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിക്കാന്‍ തുടങ്ങി. 
 
ഈ മാസത്തേ പതിമൂന്നാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഉച്ചയ്ക്ക് നടന്നത്. ഈ ദിവസം ഇത് രണ്ടാമത്തേയാണ്. ഇന്ന് രാവിലെ പാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും പ്രകോപനം ഉണ്ടായിരുന്നു. 40 സൈനിക പോസ്റ്റുകള്‍ക്കു നേരെ പാക്കിസ്ഥാന്‍ ശക്തമായ വെടിവയ്പ്പു നടത്തി. അതിര്‍ത്തിയില്‍ ശക്തമായ മോട്ടോര്‍ ഷെല്ലിങ്ങും പാക്കിസ്ഥാന്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ മൂന്നുപേര്‍ക്കു പരുക്കേറ്റു. ഇന്നലെ അതിര്‍ത്തിയില്‍ അഞ്ചു ഗ്രാമീണരുടെ മരണത്തിനിടയാക്കി പാക്കിസ്ഥാന്‍ കനത്ത ആക്രമണം നടത്തിയതിനെ തുടര്‍ന്ന് പാക്കിസ്ഥാന് ഇന്ത്യ ശക്തമായ താക്കീത് നല്‍കിയിരുന്നു.
 
അതിര്‍ത്തിയിലെ സംഘര്‍ഷത്തില്‍ ഫ്ളാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെടും. ഇതു സംബന്ധച്ച് ബിഎസ്എഫ് ആഭ്യന്തരമന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ വിശദമായി റിപ്പോര്‍ട്ടില്‍ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് സൂചന. 
 
അതേസമയം, വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തുന്ന വെടിവയ്പ്പില്‍ അമേരിക്ക ആശങ്ക രേഖപ്പെടുത്തി. ഇന്ത്യയും പാകിസ്ഥാനും ചര്‍ച്ച നടത്തി സംഘര്‍ഷം ലഘൂകരിക്കണമെന്ന് യു എസ് വിദേശകാര്യ മന്ത്രാലയ വക്താവ് ജെന്‍ സാകി ആവശ്യപ്പെട്ടു. കശ്മീര്‍ വിഷയത്തിലുള്ള അമേരിക്കന്‍ നിലപാടില്‍ മാറ്റമില്ല. ഇന്ത്യയും പാകിസ്ഥാനുമാണ് കശ്മീര്‍ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം 
 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും  പിന്തുടരുക.