വിദേശരാജ്യങ്ങളില്‍ വിവിധ ബാങ്കുകളിലായി നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണത്തിന്റെ ഉടമകളായ ചില ഇന്ത്യക്കാരുടെ പേര് വിവരങ്ങള്‍ പുറത്ത് വിടാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ കാര്യത്തില്‍ ചര്‍ച്ച നടന്നത്. തുടര്‍ന്നാണ് ഈ കാര്യത്തില്‍ ഇത്തരത്തില്‍ തീരുമാനമെടുക്കാന്‍ തീരുമാനമായത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മറ്റ് മന്ത്രിമാരും ഇന്നലെ രാത്രി ചേര്‍ന്ന രാത്രി ഭക്ഷണ ചടങ്ങിനിടെ പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കുകയും ചെയ്തു.
വിവിധ വിദേശബാങ്കുകളിലായി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണമാണ് നിക്ഷേപിച്ചിരിക്കുന്നത്. നേരത്തെ ഇരട്ടനികുതി പ്രശ്നം ചൂണ്ടിക്കാണിച്ച് പേരുകള്‍ പുറത്ത് വെളിപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ടെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. ഇതില്‍ പല രാജ്യങ്ങളും കണക്ക് കേന്ദ്ര സര്‍ക്കാരിന് നല്‍കിയിരുന്നു. എന്നാല്‍ പേര് വിവരങ്ങള്‍ പുറത്ത് വിടാന്‍ കഴിയിലെന്നാണ് കേന്ദ്ര തീരുമാനം.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലുംട്വിറ്ററിലും പിന്തുടരുക.