അച്ഛൻ കരുണാനിധി ആയിരുന്നെങ്കിലും ഞാനും ജയിച്ചേനെ, 2026ൽ തമിഴ്‌നാട്ടിൽ അധികാരത്തിലെത്തുമെന്ന് അണ്ണാമലൈ

അഭിറാം മനോഹർ

ബുധന്‍, 5 ജൂണ്‍ 2024 (19:41 IST)
ലോകസഭാ തിരെഞ്ഞെടുപ്പില്‍ തമിഴ്നാട്ടില്‍ ഒരു സീറ്റ് പോലും നേടാനാവാതെ തിരിച്ചടിയുണ്ടായത് ബിജെപിയുടെ പരാജയമായി കാണുന്നില്ലെന്ന് തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷനായ കെ അണ്ണാമലൈ. 2026ലെ നിയമസഭാ തിരെഞ്ഞെടുപ്പാണ് ഇപ്പോള്‍ പ്രധാനലക്ഷ്യമെന്നും ഒഡിഷയില്‍ സംഭവിച്ചത് പോലെയുള്ള വിജയം തമിഴ്നാട്ടിലും ബിജെപി ആവര്‍ത്തിക്കുമെന്ന് കെ അണ്ണാമലൈ പ്രതികരിച്ചു.
 
 
 തമിഴ്നാട് ഭരിച്ച പാര്‍ട്ടികള്‍ക്ക് പോലും തിരെഞ്ഞെടുപ്പില്‍ കെട്ടിവെച്ച കാശ് നഷ്ടമായിട്ടുണ്ട്. 2026ല്‍ ബിജെപി മുന്നണി തമിഴ്നാട്ടില്‍ അധികാരത്തിലെത്തും. ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തുക എന്നതാണ് എന്റെ ദൗത്യം. എന്റെ അച്ഛന്റെ പേര് കരുണാനിധി ആയിരുന്നെങ്കില്‍ ഞാനും ജയിച്ചേനെ. എന്റെ അച്ഛന്‍ ഒരു സാധാരണ കര്‍ഷകനാണ്. സമയമെടുത്ത് കാര്യങ്ങള്‍ ചെയ്യണമെന്നാണ് അച്ഛന്‍ പഠിപ്പിച്ചത്. കെ അണ്ണാമലൈ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍