ജമ്മുകശ്മീര്‍ നിയമസഭയില്‍ ബിജെപി അംഗങ്ങളുടെ പ്രതിഷേധം. ബിജെപി അംഗങ്ങള്‍ സര്‍ക്കാരിനെതിരേ നടുത്തളത്തിലിറങ്ങി ബഹളം വെച്ചു. സംസ്ഥാനത്ത് തീവ്രവാദ ഭീഷണി തുടരുന്ന അവസ്ഥയില്‍ സൈന്യത്തിന്റെ അധികാരം എടുത്തു കളയാനുള്ള നീക്കത്തിനെതിരെയാണ് ബിജെപി അംഗങ്ങള്‍ രംഗത്തെത്തിയത്.
നിയമസഭയില്‍ ബിജെപി അംഗങ്ങള്‍ പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ വിളിച്ചു. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സയ്ദിനു നേരെ ബിജെപി അംഗങ്ങള്‍ പേപ്പര്‍ കീറി എറിഞ്ഞു.
ജമ്മു കാശ്മീരില്‍ ബിജെപി പിഡിപി സര്‍ക്കാരാണ് ഭരിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗമായ ബിജെപി തന്നെ മുഖ്യമന്ത്രിയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത് ബിജെപി സംസ്ഥാന ഘടകത്തിന് മുഫ്തി സര്‍ക്കാരിലുള്ള അതൃപ്തിയാണ് സൂചിപ്പിക്കുന്നത്.