രണ്ട് കുട്ടികളില്‍ കൂടുതലുള്ളവരുടെ വോട്ടവകാശം റദ്ദാക്കണം; ഇവര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കണം- സാക്ഷി മഹാരാജ്

Webdunia
വ്യാഴം, 5 മെയ് 2016 (16:37 IST)
വിവാദ പ്രസ്‌താവനയുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്ത്. രണ്ടില്‍ കൂടുതല്‍ കുട്ടികളുടെ വോട്ടവകാശം റദ്ദാക്കണം. ഇവര്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കുകയും വേണം. വിഷയം താന്‍ ലോക്‍സഭ നിയമം പാസാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

ഈ വിഷയം അടിയന്തരമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.

നേരത്തെ നിരവധി വിവാദ പ്രസ്‌താവനകള്‍ നടത്തി നരേന്ദ്ര മോദി സര്‍ക്കാരിന്റെ ശോഭ കെടുത്തുന്നതില്‍ പങ്കു വഹിച്ച വ്യക്തിയാണ് സാക്ഷി മഹാരാജ്. മദ്രസകള്‍ തീവ്രവാദ കേന്ദ്രമാണെന്ന് പറഞ്ഞത് ഏറെ കോലാഹലങ്ങള്‍ ഉണ്ടാക്കിയിരുന്നു. കൂടാതെ ഹിന്ദുക്കളെ സംരക്ഷിക്കുന്നതിന് ഹിന്ദു യുവതികള്‍ കുറഞ്ഞത് നാല് കുട്ടികളെയെങ്കീലും പ്രസവിക്കണമെന്ന് പറഞ്ഞത് ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.
Next Article