ബിജെപിയുടെ നേതൃത്വത്തില്‍ ഉള്ള മുതിര്‍ന്ന ചുമതലക്കാരില്‍ ഭൂരിഭാഗവും മന്ത്രിസഭയിലേക്ക് ചേക്കേറിയതൊടെ പാര്‍ട്ടിക്ക് പുതിയ ദേശീയ അധ്യക്ഷനെ കണ്ടെത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരുമായി കൂടിക്കാഴ്ച നടത്തി.
ജനറല്‍ സെക്രട്ടറിമാരായ ജെപി നഡ്ഡ, അമിത്ഷാ, പി മുരളീധര്‍ റാവു, രാജീവ് പ്രതാപ് റൂഡി, രാം ലാല്‍ എന്നിവരുമായാണ് മോദി ചര്‍ച്ച നടത്തിയത്. രാവിലെ പ്രധാനമന്ത്രിയുടെ ഒൗദ്യോഗിക വസതിയില്‍ നടന്ന ചര്‍ച്ചയില്‍ നിലവിലെ ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ രാജ്നാഥ് സിങ് പങ്കെടുത്തു.
ജനറല്‍ സെക്രട്ടറിമാരായ അനന്ത്കുമാര്‍, തവര്‍ചന്ദ് ഗെലോട്ട്, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ ജെപി നഡ്ഡയും അമിത്ഷായും ആണ് പ്രമുഖര്‍.