നിയമസഭ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ ആദ്യമായി ബിജെപി അക്കൌണ്ട് തുറന്നു. ഉപതെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റുകളില്‍ ഒരു സീറ്റ് നേടിയാണ് ബംഗാളില്‍ ബിജെപി ചരിത്ര ജയം നേടിയത്. ശേഷിക്കുന്ന ഒരു സീറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് നേടി. ബംഗാളിലെ ബസീര്‍ഹട്ടില്‍ സാമിക് ഭട്ടാചാര്യയാണ് ബിജെപിക്ക് ചരിത്ര വിജയം സമ്മാനിച്ചത്.
സഹാറന്‍പൂര്‍, ബിജ്നോര്‍, തക്കുര്‍ദ്വാര, നോയിഡ, നിഘാസന്‍, ലക്നൌ ഈസ്റ്റ്, ഹമിര്‍പുര്‍, ചര്‍ഖാരി, സിരാത്ത്, ബാല്‍ഹ, റൊഹാനിയ, നവാബ്ജാന്‍ എന്നീ നിയമസഭാ സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. നാല് മാസങ്ങള്‍ക്കു മുന്‍പ് നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത വിജയം നേടിയ ബിജെപിക്ക് ശക്തമായ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലം.അതേസമയം, വര്‍ഗീയ കക്ഷികളെ തൂത്തെറിയാനാണ് യുപിയിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി.
അസമില്‍ വോട്ടിംഗ് നടന്ന മൂന്ന് നിയമസഭ സീറ്റുകളില്‍ എഐയുഡിഎഫ്, ബിജെപി, കോണ്‍ഗ്രസ് എന്നിവര്‍ ഓരോ സീറ്റുകള്‍ വീതം നേടി.