മോഡിക്കെതിരെ അദ്വാനി; ‘രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ല’

Webdunia
വ്യാഴം, 18 ജൂണ്‍ 2015 (11:43 IST)
ബിജെപി നേതൃത്വത്തേയും പ്രധാനമന്ത്രി നേരേന്ദ്ര മോഡിയേയും ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനി രംഗത്ത്. രാജ്യത്ത് പക്വതയുള്ള രാഷ്ട്രീയ നേതൃത്വമില്ല. ഇക്കാരണത്താല്‍ അടിയന്തരാവസ്ഥ ആവര്‍ത്തിക്കില്ലെന്ന് പറയാന്‍ കഴിയില്ലെന്നും അടിയന്തരാവസ്ഥയുടെ നാല്‍പ്പതാം വാര്‍ഷികത്തോടനുബന്ധിച്ച് നല്‍കിയ അഭിമുഖത്തില്‍ അദ്വാനി പറഞ്ഞു.

ജനാധിപത്യത്തെ തകര്‍ക്കാന്‍ കഴിയുന്ന ശക്തികള്‍ രാജ്യത്തുണ്ട്. ഇവയ്‌ക്കെതിരായ പ്രതിരോധം ശക്തമല്ല. കൂടുതല്‍ ശക്തവും പക്വതയുള്ള രാഷ്ട്രീയ നേതൃത്വവും ആവശ്യമാണ്. അല്ലാത്തപക്ഷം രാജ്യം പലതരത്തിലുള്ള പ്രശ്‌നങ്ങളേയും അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്വാനി പറഞ്ഞു. മോഡിയെ വിശ്വാസമില്ലെന്ന് തെളിയിക്കുന്നതാണ് അദ്വാനിയുടെ വാക്കുകളെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി അടക്കമുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്.