മഹാരാഷ്ട്രയില്‍ ബിജെപി പിടിവാശി വിട്ടു; 119 സീറ്റ് മതി

Webdunia
വ്യാഴം, 18 സെപ്‌റ്റംബര്‍ 2014 (11:20 IST)
മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സീറ്റ് വിഭജനത്തില്‍ ബിജെപി പിടിവാശി വിട്ടു. 135 സീറ്റിനു പകരം 119 സീറ്റില്‍ തന്നെ മത്സരിക്കാനാണ് ബിജെപിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിന് 119 പേരുടെ ലിസ്റ്റാണ് നല്‍കിയത്. ഇന്നലെ രാത്രി കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായ നിതിന്‍ ഗഡ്കരി മഹാരാഷ്ട്രയിലെ നേതാക്കളുമായി ചര്‍ച്ച നടത്തിയിരുന്നു. 
 
വരുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ 135 സീറ്റില്‍ മത്സരിക്കുമെന്നായിരുന്നു ബിജെപിയുടെ തീരുമാനം. എന്നാല്‍ സഖ്യകക്ഷിയായ ശിവസേന ഇതിനെ എതിര്‍ത്തു. എന്നാല്‍ 119 പേരുടെ ലിസ്റ്റാണ് ഒടുവില്‍ കേന്ദ്ര നേതൃത്വത്തിന് സംസ്ഥാന ഘടകം നല്‍കിയിരിക്കുന്നത്. 
 
25 വര്‍ഷത്തിലധികമായുള്ള ബിജെപി-ശിവസേന ബന്ധത്തെ സീറ്റ് തര്‍ക്കം മോശമായി ബാധിച്ചിരുന്നു. ഒറ്റയ്ക്ക് മല്‍സരിക്കാന്‍ വരെ ശിവസേന ഒരുങ്ങിയിരുന്നു. കഴിഞ്ഞ ദിവസം വന്ന ഉപതിരഞ്ഞെടുപ്പ് ഫലങ്ങളാണ് തീരുമാനം മയപ്പെടുത്താന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.