മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 15 ഡിസം‌ബര്‍ 2022 (09:12 IST)
മേഘാലയയില്‍ നാല് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. ഒരു സ്വതന്ത്ര എംഎല്‍എയും രാജിവെച്ച മൂന്ന് എംഎല്‍എമാരും ആണ് ബിജെപിയില്‍ ചേര്‍ന്നത്. സാമുവല്‍ സഗ്മ , എച്ച് എം ഷാംഗ്ച്ചിയാങ്, ഫെര്‍ലിങ് സി എ സാംഗ്മ, ബെനഡിക് മാറക് എന്നിവരാണ് ബിജെപിയില്‍ ചേര്‍ന്നത്.
 
2023 മാര്‍ച്ചില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ഇവര്‍ പാര്‍ട്ടി മാറിയത്. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടാണ് എച്ച് എം ഷാംഗ്ച്ചിയാങ് ബിജെപിയില്‍ എത്തിയത്. മറ്റുള്ളവര്‍ തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍പിപി വിട്ടാണ് ബിജെപിയില്‍ ചേരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article