തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റെ മകനും ഡിഎംകെ യൂത്ത് വിങ് സെക്രട്ടറിയും നടനുമായ ഉദയനിധി സ്റ്റാലിൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ബുധനാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി സത്യവാചകം ചൊല്ലിക്കൊടുത്തു. കായികവകുപ്പ് മന്ത്രിയായാണ് ഉദയനിധി സ്ഥാനമേറ്റത്.