കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ പുത്രിയും ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിന്റെ പ്രചാരകയുമായ പ്രിയങ്ക റോബര്‍ട്ട് വാധ്‌രയ്ക്കെതിരെ ബി ജെ പി നേതാവ്. ഉത്തര്‍പ്രദേശ് ബി ജെ പി അധ്യക്ഷന്‍ വിനയ്ക് കറ്റിയാര്‍ ആണ് പ്രിയങ്കയോടുള്ള അതൃപ്‌തി വ്യക്തമാക്കി രംഗത്തെത്തിയത്.
പൊതുജനം പറയുന്നതു പോലെ അത്ര സുന്ദരിയൊന്നുമല്ല പ്രിയങ്ക ഗാന്ധി. പ്രിയങ്കയുടേതിനേക്കാള്‍ സുന്ദരമായ മുഖങ്ങള്‍ ബി ജെ പിയിലുണ്ട്. എ എന്‍ ഐ വാര്‍ത്ത ഏജന്‍സിയോടാണ് കറ്റിയാര്‍ ഇങ്ങനെ പറഞ്ഞത്.
‘ഞങ്ങള്‍ക്ക് സ്മൃതി ഇറാനിയുണ്ട്. പ്രിയങ്കയേക്കാള്‍ എത്രയോ സുന്ദരിയാണ് അവര്‍. സ്മൃതി എവിടെ പോയാലും അവരെ കാണാന്‍ ആളുകള്‍ കൂടാറുണ്ട്. പ്രിയങ്കയേക്കാള്‍ എത്രയോ മികച്ച പ്രസംഗികയാണ് സ്മൃതിയെന്നും കറ്റിയാര്‍ പറഞ്ഞു. പ്രസ്താവന വിവാദമായെങ്കിലും അത് പിന്‍വലിക്കാന്‍ കറ്റിയാര്‍ തയ്യാറായില്ല.