ബിജെപി കേരള ഘടകത്തിന്റെ ചുമതല എച്ച് രാജയ്ക്ക്

Webdunia
ശനി, 4 ജൂലൈ 2015 (13:57 IST)
ബിജെപി കേരള ഘടകത്തിന്റെ സംഘടനാചുമതല ദേശീയ സെക്രട്ടറി എച്ച്. രാജയ്ക്ക്. കര്‍ണാടകയില്‍ നിന്നുളള എംപി നലിന്‍ കടീലിന് സഹചുമതലയും നല്‍കി. ഡല്‍ഹിയില്‍ ബിജെപി ദേശീയ നേതാക്കളുടെ യോഗത്തിന് ശേഷം പാര്‍ട്ടി അദ്ധ്യക്ഷന്‍ അമിത് ഷായാണ് സംസ്ഥാനങ്ങളുടെ പുതിയ ചുമതലക്കാരെ പ്രഖ്യാപിച്ചത്.

നേരത്തെര്‍ മുരളീധര്‍ റാവുവിനായിരുന്നു കേരളത്തിന്റെ ചുമതലയുണ്ടായിരുന്നത്. റാവുവിന് യുവമോര്‍ച്ചയുടെ സംഘടനാ ചുമതലയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. രന്ദേശ്വരി ദേവിക്കാണ് മഹിളാ മോര്‍ച്ചയുടെ ചുമതല. ന്യൂനപക്ഷ മോര്‍ച്ചയുടെ ചുമതല ഫറൂഖ് ഖാനാണ്.

കിസാന്‍ മോര്‍ച്ച അഖിലേന്ത്യാ അദ്ധ്യക്ഷനായി വിജയ് പാല്‍ സിംഗ് തോമറെയും ഒബിസി മോര്‍ച്ച അദ്ധ്യക്ഷനായി എസ്പി സിംഗ് ബഗേലിനെയും നിയമിച്ചു.