രാജ്യത്ത് നോട്ടു പിന്‍വലിക്കലിന് പിന്നില്‍ വന്‍ അഴിമതി നടന്നെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബി ജെ പി അനുഭാവികള്‍ ഇക്കാര്യം നേരത്തെ അറിഞ്ഞിരുന്നെന്നും കെജ്‌രിവാള്‍ ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കെജ്‌രിവാള്‍ നിലപാട് വ്യക്തമാക്കിയത്.
പഞ്ചാബിലെ ബി ജെ പി നേതാവ് 2000 രൂപയുടെ നോട്ടുകെട്ടുമായുള്ള ചിത്രം നേരത്തെ തന്നെ പുറത്തു വന്നിരുന്നെന്നും അദ്ദേഹം ആരോപിച്ചു. എന്നാല്‍, ഈ ആരോപണം കെജ്‌രിവാള്‍ നിഷേധിച്ചു.
നോട്ട് പിന്‍വലിക്കല്‍ തീരുമാനവുമായി ബന്ധപ്പെട്ട് വന്‍ അഴിമതി നടന്നു. 1000, 500 നോട്ടുകള്‍ പിന്‍വലിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ ചില ആളുകള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ ആയിരക്കണക്കിന് കോടി രൂപയാണ് ബാങ്കുകളില്‍ നിക്ഷേപിക്കപ്പെട്ടത്.
വലിയ തുകകളുടെ നിക്ഷേപം സംശയം സൃഷ്‌ടിക്കുന്നതാണ്. എന്നാല്‍ ഇപ്പോൾ ആ നിക്ഷേപവേഗത കുറഞ്ഞതായും അദ്ദേഹം ആരോപിച്ചു. ജൂലൈ - സെപ്‌തംബർ മാസങ്ങളിൽ ബാങ്കുകളിലെ നിക്ഷേപം പെട്ടെന്ന് ഉയരുകയും തുടർന്ന് താഴുന്നതും കണ്ടു. ആരുടെ പണമാണ് ഇതെന്നും കെജ്‌രിവാൾ ചോദിച്ചു.