ബിജെപി ഞെട്ടും, ഡല്‍ഹി ആംആദ്മി ഭരിക്കും

Webdunia
ചൊവ്വ, 3 ഫെബ്രുവരി 2015 (09:35 IST)
തെരഞ്ഞെടുപ്പ് നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വെ. എബിപി ന്യൂസ്-നീല്‍സണ്‍ സര്‍വേയിലാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. പാര്‍ട്ടി കേവല ഭൂരിപക്ഷമായ 35 സീറ്റ് നേടിയേക്കുമെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ബിജെപി വമ്പന്‍ തിരിച്ചടിയാണ് നേരിടാന്‍ പോകുന്നതെന്നും 29 സീറ്റുമാത്രമെ ബിജെപിക്ക് പരമാവധി ലഭിക്കാന്‍ സാധ്യത ഉള്ളു എന്നുമാണ് സര്‍വെ പറയുന്നത്.
 
ആംആദ്മിക്ക് 37% വോട്ട് ലഭിക്കുന്പോള്‍ ബിജെപിക്ക് 33% മാത്രമാകും ലഭിക്കുക. കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക്  ഉയര്‍ത്തിക്കാട്ടി തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപിക്ക് തുടക്കതില്‍ ലഭിച്ച ജനപിന്തുണ ഇപ്പോള്‍ കുത്തനെ ഇടിയുകയാനെന്നും സര്‍വെ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക്  മികച്ച സ്ഥാനാര്‍ത്ഥിയായി 48% വോട്ടര്‍മാരും കണക്കാക്കുന്നത് ആംആദ്മി നേതാവ് ആരവിന്ദ് കെജ്‌രിവാളിനെയാണ്.  എന്നാല്‍ ബേദിക്ക് 42 ശതമാനം ആളുകളുടെ പിന്തുണയുമുണ്ട്.
 
അതേസമയം ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണച്ച യുവാക്കള്‍ ഇത്തവണ ആം ആംദ്മിയോടൊപ്പമാണ് എന്ന് സര്‍വെ കണക്കാക്കുന്നു. കൂടാതെ സംസ്ഥാനത്തെ താഴ്ന്ന വരുമാനക്കാര്‍,​ പിന്നോക്ക വിഭാഗങ്ങള്‍,​ മുസ്ലീങ്ങള്‍ എന്നിവര്‍ക്കിടയില്‍ ആം ആദ്മിയോട് ആഭിമുഖ്യം കൂടുതലാണെന്നും സര്‍വേ പറയുന്നു. ഡിസംബറിലെ സര്‍വേയില്‍ ബി.ജെ.പിക്ക് 45 സീറ്റും ആംആദ്മിക്ക് 17 സീറ്റും എബിപി പ്രവ‌ചിച്ചിരുന്നു. എന്നാല്‍,​ ജനുവരി ആയപ്പോള്‍ ബി.ജെ.പിയുടെ സാദ്ധ്യത 31 മുതല്‍ 36 സീറ്റുകളായി ചുരുങ്ങി. ഫെബ്രുവരി 7നാണ് ഡല്‍ഹിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഫെബ്രു.10 ഫലം അറിവാകും.
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും പിന്തുടരുക.