നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകനെ അറസ്റ്റുചെയ്തു

സിആര്‍ രവിചന്ദ്രന്‍
തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (10:56 IST)
നാലാം ക്ലാസുകാരിയുടെ കവിളില്‍ കടിച്ച പ്രധാനാധ്യാപകനെ അറസ്റ്റുചെയ്തു. ബീഹാറിലെ പിപ്രി ബഹിയാന്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെയാണ് അറസ്റ്റുചെയ്തത്. അറസ്റ്റിനുമുന്‍പായി നാട്ടുകാര്‍ ഇയാളെ കയ്യേറ്റം ചെയ്തു. പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയിട്ടുണ്ട്.
 
പെണ്‍കുട്ടിയുടെ നിലവിളികേട്ട് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. സ്‌കൂളില്‍ മുന്‍പും ഇത്തരം സംഭവങ്ങള്‍ നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article