രാജ്യത്ത് പുതിയതായി 30,256 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 43,938 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കൂടാതെ കൊവിഡ് മൂലം 295 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 33,478,419 ആയി.
നിലവില്‍ 3,18,181 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം ബാധിച്ച് 4,45,133 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 80,85,68,144 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.