ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനം സംബന്ധിച്ച് ജെഡിയുവും ആര്‍ജെഡിയുവും കോണ്‍ഗ്രസും ധാരണയിലെത്തി. ആകെയുള്ള 243 സീറ്റില്‍ ആര്‍ജെഡി, ജെഡിയു എന്നി കക്ഷികള്‍ 100 സീറ്റുകള്‍ വീതം പങ്കിടുമെന്നും 40 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കാനുമാണ് ധാരണയായിരിക്കുന്നത്. നിതീഷ് കുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
2010 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ ജെഡിയു ബിജെപിയുമായാണ് സഖ്യമുണ്ടാക്കിയിരുന്നത്. എന്നാല്‍ 2013 ല്‍ നരേന്ദ്ര മോഡിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് സഖ്യം പിരിഞ്ഞത്. 141 സീറ്റില്‍ ജെഡിയുവും 102 സീറ്റില്‍ ബിജെപിയുമായിരുന്നു മത്സരിച്ചിരുന്നു.