വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതിന് പിന്നാലെ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച് 24കാരി. ബീഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ആക്രമണത്തില്‍ യുവാവിന് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിന് പിന്നാലെ യുവതിയെ പൊലീസ് അറസ്റ്റുചെയ്തു. 22കാരനായ ധര്‍മേന്ദ്രകുമാറാണ് ആക്രമിക്കപ്പെട്ടത്. ഇയാള്‍ ടാക്‌സി ഡ്രൈവറാണ്.