ബിഹാറിലെ ഗയയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന റാലി നടത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ പ്രധാനമന്ത്രിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ കീറിയ നിലയില്‍. അതേസമയം, സംഭവത്തില്‍ പ്രതിഷേധവുമായി കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്‍ രംഗത്തെത്തി.
പ്രധാനമന്ത്രിയുടെ പോസ്റ്ററുകള്‍ കീറുന്നതും പ്രധാനമന്ത്രിക്കെതിരെ അക്രമങ്ങള്‍ അഴിച്ചു വിടുന്നതും സംസ്ഥാനത്ത് പ്രത്യേകമായി ഒരു മാറ്റവും ഉണ്ടാക്കില്ലെന്നും ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ തങ്ങള്‍ വിജയിക്കുമെന്നും രാം വിലാസ് പാസ്വാന്‍ പറഞ്ഞു.
ഓഗസ്റ്റ് ഒമ്പത് ഞായറാഴ്ചയാണ് പ്രധാനമന്ത്രി ഗയയില്‍ എത്തുന്നത്. ബിഹാറില്‍ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രധാനമന്ത്രിയുടെ ബിഹാര്‍ സന്ദര്‍ശനം. ഈ വര്‍ഷം അവസാനം ആയിരിക്കും ബിഹാറില്‍ നിയമസഭ തെരഞ്ഞെടുപ്പ്.ബി ജെ പി, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ക്കെതിരെ ആറു പാര്‍ട്ടികള്‍ ലയിച്ചു ചേര്‍ന്ന ജനത പരിവാര്‍ രംഗത്തിറങ്ങും.