ബിഹാർ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിൽ ആദ്യ ഫലസൂചനകൽ പുറത്തുവരുമ്പോൾ മഹാസഖ്യത്തിന് മുന്നേറ്റം നൂറിലധികം സീറ്റുകളിൽ മഹാസഖ്യം ലീഡ് ചെയ്യുന്നുണ്ട്. എട്ട് സീറ്റുകളിൽ ഇടതുപാർട്ടികൾ മുന്നേറുന്നു. എൻഡിഎ സഖ്യവും സമാനമായ രീതിയിൽ തന്നെയാണ് മുന്നേറുന്നത്. ഈ റിപ്പോർട്ട് തയ്യാറാകുംപ്പോഴുള്ള കണക്ക് പ്രകാരം ബിജെപി 60 ഇടത്തും ആർജെഡി 65 ഇടത്തും ലീഡ് ചെയ്യുന്നു.
സംസ്ഥാനത്തെ 38 ജില്ലളിലെ 55 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. ആർജെഡി കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യം ഭൂരിപക്ഷം നേടും എന്നാണ് മിക്ക എക്സിറ്റ്പോൾ ഫലങ്ങളും പ്രവചിയ്ക്കുന്നത്. 243 അംഗ നിയമസഭയിൽ ഭരണം പിടിയ്ക്കാൻ 122 സീറ്റുകൾ നേടണം. 19 കമ്പനി കേന്ദ്ര സേനയെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും, 59 കമ്പനി കേന്ദ്ര സേനയെ ക്രമസമാധാന പാലനത്തിനും വിന്യസിച്ചിട്ടുണ്ട്.