ഭര്‍ത്താവിന്റെ ജനനേന്ദ്രിയം ഭാര്യ കടിച്ചുമുറിച്ചു!

Webdunia
ബുധന്‍, 4 ജൂണ്‍ 2014 (09:01 IST)
എത്ര പ്രണയിച്ചു കല്യാണം കഴിച്ചാലും ദമ്പതികള്‍ തമ്മില്‍ പലപ്പോഴും തര്‍ക്കങ്ങള്‍ പതിവാണ്. തര്‍ക്കിച്ച് തര്‍ക്കിച്ച് അവസാനം രണ്ടുപേരും പരസ്പരം തല്ലിയെന്നും വരും. ഒടുവില്‍ സ്ത്രീപീഡനം തുടങ്ങി പല നിയമക്കുരുക്കുകള്‍ പുരുഷന്മാര്‍ നേരിടേണ്ടി വരും.

എന്നാല്‍ ഭോപ്പാലില്‍ സംഭവിച്ചത് നേരെ തിരിച്ചാണ്. ഇവിടെ പ്രതിസ്ഥാനത്ത് ഭാര്യയാണെങ്കിലോ? ഭാര്യ സ്വന്തം ഭര്‍ത്താവിന്റെ ജനനേന്ദ്രിയം കടിച്ചുമുറിച്ചാണ് തന്റെ ദേഷ്യം തീര്‍ത്തത്. ഭര്‍ത്താവിന് ഡോക്ടര്‍മാര്‍ ഇപ്പോള്‍ ആസ്ഥാനത്ത് ശസ്ത്രക്രിയ നിര്‍ദേശിച്ചിരിക്കുകയാണ്. അല്ലെങ്കില്‍ രക്ഷയില്ലത്രെ!

മധ്യപ്രദേശിലെ സത്നയിലുള്ള പാഗ്ര ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം നടന്നിട്ട്  കുറച്ചായെങ്കിലും വാര്‍ത്ത പുറത്ത് വരുന്നത് പരിക്കേറ്റ് ഭര്‍ത്താവ് ജിതേന്ദ്ര ആശുപത്രിയിലെത്തിയ കഴിഞ്ഞ തിങ്കളാഴ്ച്ചയാണ്. ഭാര്യ ഉമയ്ക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുക്കുകയും ചെയ്തു.

പ്രഭാത ഭക്ഷണം തയ്യാറാക്കാന്‍ ജിതേന്ദ്ര തന്റെ ഭാര്യയോട് ആവശ്യപ്പെട്ടത് മുതലാണ് പ്രശ്നങ്ങളുടെ തുടക്കം. തന്റെ ആവശ്യം കേള്‍ക്കാന്‍ ഉമ തയ്യാറാകാതിരുന്നിതിനെ തുടര്‍ന്ന് ജിതേന്ദ്ര സ്വയം ഭക്ഷണം പാകം ചെയ്യാന്‍ തുടങ്ങി. ഇത് തന്നെ പരിഹസിക്കാനാണെന്ന് കരുതിയ ഉമ തര്‍ക്കം തുടങ്ങി.

തര്‍ക്കം മൂത്തതൊടെ ഉമ കൈയ്യില്‍ കിട്ടിയതെടുത്ത് ജിതേന്ദ്രയെ ആക്രമിച്ചു. തുടര്‍ന്ന് ഇരുവരും തമ്മില്‍ നടന്ന പൊരിഞ്ഞ സംഘട്ടത്തിനൊടുവില്‍ ഉമ ജിതേന്ദ്രയുടെ ജനനേന്ദ്രിയത്തില്‍ കടിച്ച് മുറിവേല്‍പ്പിക്കുകയായിരുന്നു. നാണ്‍ക്കേടോര്‍ത്ത് തുടക്കത്തില്‍ ആശുപത്രിയില്‍ പോകാന്‍ ജിതേന്ദ്ര വിസമ്മതിച്ചു.

സുഹൃത്തിന്റെ നി‌ര്‍ദ്ദേശ പ്രകാരം ഒരു നാട്ടു വൈദ്യനെ കാണാനാണ് ജിതേന്ദ്ര ആദ്യം തീരുമാനിച്ചത്. അതിലും ജിതേന്ദ്രയ്ക്ക് രക്ഷയില്ലായിരുന്നു. ഒടുവില്‍ സംഭവം പൊലീസിനു മുന്നിലെത്തിയ ശേഷം അവരാണ് ജിതേന്ദ്രയെ ഡോക്ടറെ കാണാന്‍ നിര്‍ദ്ദേശിച്ചത്.

എന്തായാലും ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലുള്ള ജിതേന്ദ്രയ്ക്ക് ഡോക്ടര്‍മാര്‍ ചൊവ്വാഴ്ച്ച ഓപ്പറേഷന്‍ നിശ്ചയിച്ചിരിക്കുകയാണ്. സംഭവത്തെ തുടര്‍ന്ന് വധശ്രമത്തിന് ഉമയുടെ മേല്‍ പൊലീസ് കേസുംചാര്‍ജ് ചെയ്തിട്ടുണ്ട്. തുടര്‍ന്ന് അറസ്റ്റിലായ ഉമയ്ക്ക് പിന്നീട് ജാമ്യം ലഭിക്കുകയും ചെയ്തു. പ്രശ്നം ഇത്രയും രൂക്ഷമായെങ്കിലും പൊലീസ് നടത്തിയ കൗൺസിലിംഗിനൊടുവില്‍ ഇരുവരും ഒരുമിച്ച് താമസിക്കാന്‍ തീരുമാനിച്ചു.