ഭാരതീയ മോഡി ആര്‍മിക്കെതിരെ കശ്‌മീരിലെ ബിജെപി നേതൃത്വം

Webdunia
ശനി, 5 മാര്‍ച്ച് 2016 (09:24 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധകര്‍ ചേര്‍ന്നൊരുക്കിയ ഭാരതീയ മോഡി ആര്‍മിക്കെതിരെ കശ്‌മീരിലെ ബി ജെ പി നേതൃത്വം. സംഘടനയുടെ പ്രവര്‍ത്തനം നിയമപരമല്ലെന്നും ബി എം എയെ നിരോധിക്കണമെന്നുമാണ് കശ്‌മീര്‍ ബി ജെ പിയുടെ ആവശ്യം.
 
പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ബി ജെ പിക്കുമെതിരെ പ്രവര്‍ത്തിക്കുന്നവരാണ് ബി എം എ. സ്വകാര്യ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് പാര്‍ട്ടി രൂപീകരിച്ചത്. ബി എം എയ്ക്ക് ബി ജെ പിയുമായി യാതൊരു ബന്ധമില്ലെന്നും നേതൃത്വം വ്യക്തമാക്കി.
 
അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ആരാധകരുടെ സംഘടനയാണ് ഭാരതീയ മോഡി ആര്‍മിയെന്ന് പ്രവര്‍ത്തകര്‍ പറഞ്ഞു. ഇത് രാഷ്‌ട്രീയ പാര്‍ട്ടിയല്ലെന്നും മോഡിയുടെ സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും പ്രസിഡന്റ് രാജീവ് അഹുജ വ്യക്തമാക്കി. ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് അടക്കം 19 സംസ്ഥാനങ്ങളില്‍ സംഘടനയ്ക്ക് ശാഖകളുണ്ടെന്നും നേതൃത്വം അവകാശപ്പെട്ടു.