ബോംബ് വെച്ച് തകർക്കും, ബെംഗളൂരു നഗരത്തിലെ ഏഴ് സ്കൂളുകൾക്ക് ഭീഷണി: പരിശോധന

Webdunia
വെള്ളി, 8 ഏപ്രില്‍ 2022 (16:42 IST)
നഗരത്തിലെ ഏഴ് സ്കൂളുകൾ ബോംബ് വെച്ച് തകർക്കുമെന്ന് ഭീഷണി. ഇ‌-മെയിൽ സന്ദേശം വഴിയാണ് ഭീഷണി. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ കമാൽ പന്താണ് ഭീഷണി സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തിയത്.
 
പോലീസ് വിശദമായ പരിശോധന നടത്തുകയാണെന്ന് കമ്മീഷണർ വ്യക്തമാക്കി. ബോംബ് സ്ക്വോഡും പരിശോധനയ്ക്കുണ്ട്. സ്കൂളുകളിൽ നിന്നും വിദ്യാർഥികളെ സുരക്ഷിത ഇടങ്ങളിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article