റഷ്യ ഫോസ്‌ഫറസ് ബോംബ് പ്രയോഗിച്ചു, അടിയന്തിര സൈനിക സഹായം വേണമെന്ന് നാറ്റോയോട് സെലൻസ്‌കി

വ്യാഴം, 24 മാര്‍ച്ച് 2022 (21:46 IST)
റഷ്യ ഫോസ്‌ഫറസ് ബോംബ് പ്രയോഗിചതായി യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്‌കി. വ്യാഴാഴ്‌ച രാവിലെ റഷ്യ യുക്രൈനില്‍ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. ഒരു പൊടി അന്തരീക്ഷത്തിലേക്ക് വ്യാപിക്കുകയും ഇത് ഓക്‌സിജനുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍ തീപിടിക്കുകയും ഗുരുതരമായ പൊള്ളലേല്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് സെലൻസ്‌കി പറഞ്ഞു.
 
റഷ്യയുടെ യുക്രെയ്‌ൻ അധിനിവേശം ഒരു മാസം പിന്നിടുന്ന സമയത്ത് അടിയന്തര സൈനിക സഹായം നല്‍കണമെന്ന് നാറ്റോയോട് സെലൻസ്‌കി ആവശ്യപ്പെട്ടു. ഇതുവരെ നൽകിയ പ്രതിരോധ ഉപകരണങ്ങൾക്ക് പാശ്ചാത്യ സൈനിക സഖ്യത്തിലെ അംഗങ്ങളോട് സെലൻസ്കി നന്ദി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍