ഫ്ളിപ്കാര്‍ട്ടിന്റെ വിതരണക്കാരനെ കൊന്ന് ഫോണ്‍ കൈവശപ്പെടുത്തിയ ജിം പരിശീലകന്‍ അറസ്റ്റില്‍

Webdunia
വ്യാഴം, 15 ഡിസം‌ബര്‍ 2016 (12:57 IST)
ഫ്ളിപ്കാര്‍ട്ട് വിതരണക്കാരനെ കൊന്ന് മൊബൈല്‍ ഫോണ്‍ കൈവശപ്പെടുത്തിയ ജിംനേഷ്യത്തിലെ പരിശീലകന്‍ പിടിയില്‍. വരുണ്‍ കുമാര്‍ എന്ന 22കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനായി ബുക്ക് ചെയ്ത മൊബൈല്‍ ഫോണ്‍ വിലാസക്കാരന് നല്‍കാനെത്തിയ വിതരണക്കാരനെയാണ് ഇയാള്‍ കൊലപ്പെടുത്തി ഫോണ്‍ സ്വന്തമാക്കിയതെന്ന് പൊലീസ് പറഞ്ഞു.
 
ഡിസംബര്‍ ഒമ്പതിനാണ് സംഭവം നടന്നത്. നഞ്ചുണ്ട സ്വാമി എന്ന ഫ്ളിപ്കാര്‍ട്ട് ജീവനക്കാരനാണ് മൊബൈല്‍ ഫോണുമായി ജിംനേഷ്യത്തിലെത്തിയത്. എന്നാല്‍ ഫോണ്‍ വാങ്ങാനുള്ള പണം കൈയ്യിലില്ലാത്തതിനാല്‍ വരുണ്‍കുമാര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു വിതരണക്കാരനെ കൊന്ന് ഫോണ്‍ സ്വന്തമാക്കുക എന്നതെന്ന് ഇയാള്‍ പറഞ്ഞതായി പൊലീസ് അറിയിച്ചു
 
12,000 രൂപ വില വരുന്ന ഫോണാണ് വരുണ്‍ ബുക്ക് ചെയ്തത്. കഴുത്തുമുറിച്ച് നഞ്ചുണ്ട സ്വാമിയെ കൊലപ്പെടുത്തുകയും വിതരണക്കാരന്റെ ബാഗിലുണ്ടായിരുന്ന മറ്റ് ഫോണുകള്‍ മോഷ്ടിക്കുകയും ചെയ്തുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ദിവസമായിട്ടും നഞ്ചുണ്ട സ്വാമിയുടെ ഒരു വിവരവും ലഭിക്കാത്തതിനാല്‍ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതത്തിന്റെ വിവരം പുറംലോകമറിഞ്ഞത്.
Next Article