ബംഗളൂരില്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (15:16 IST)
ബംഗളൂരില്‍ ഗോഡൗണിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നുപേര്‍ മരിച്ചു. ഇന്ന് ഉച്ചയോടെയാണ് തരഗുപേട്ടില്‍ പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണില്‍ സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ നാലുപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. അതേസമയം നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article