തിരുപ്പതി ക്ഷേത്രത്തിലെ പശുക്കളെ സംരക്ഷിക്കാൻ ബെംഗളുരുവിലെ ഐടി കമ്പനി ഉടമ ക്ഷേത്രത്തിന് നൽകിയത് ഒരു കോടി രൂപ. ഒമ്പത് വർഷത്തോളമായി വിജയകരമായി തന്റെ കമ്പനി തുടരുന്നതിന്റെ നന്ദിസൂചകമായാണ് ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി കമ്പനി ഉടമയായ അമർനാഥ് ചൗധരി പണം ദേവസ്വത്തിന് കൈമാറിയത്.