തീവ്രവാദപ്രവർത്തനങ്ങൾ കടുവയെ ദേശീയ മൃഗം ആക്കിയത് കൊണ്ടാണെന്ന് പറഞ്ഞ സ്വാമി നിഷ്കളങ്കതയുടെയും സ്നേഹത്തിന്റേയും പ്രതീകമായ പശുവിനെയാണ് യഥാർത്ഥത്തിൽ ദേശീയ മൃഗം ആക്കേണ്ടിയിരുന്നെന്നും അഭിപ്രായപ്പെട്ടു. പശു ഇന്ത്യയുടെ ദേശീയ മൃഗം ആയിരുന്നെങ്കിൽ ഈ രാജ്യത്ത് ഒരു തീവ്രവാദി പോലും ജനിക്കില്ലായിരുന്നുവെന്നാണ് സമ്മേളനത്തിൽ സ്വാമി അഭിപ്രായപ്പെട്ടത്.
യോഗാചാര്യൻ കൂടിയായ ബാബാ രാംദേവും പേജാവറിലെ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ആഗോളതാപനത്തിന്റെ പ്രധാന കാരണം മത്സ്യം,മാംസം എന്നിവയുടെ ഉപയോഗമാണെന്നും ജനങ്ങൾ ബീഫ് കഴിക്കുന്ന ശീലം ഉപേക്ഷിക്കണമെന്നും സമ്മേളനത്തിൽ വെച്ച് ബാബാ രാംദേവ് പറഞ്ഞു.