പിബിയോട് ഇടഞ്ഞ് ബംഗാള്‍, തെറ്റുതിരുത്താനുള്ള ശ്രമം പരാജയം

Webdunia
തിങ്കള്‍, 11 ജൂലൈ 2016 (08:24 IST)
കോണ്‍ഗ്രസുമായി കൈകോര്‍ത്ത സിപിഎം ബംഗാള്‍ ഘടകത്തിന്റെ തെറ്റു തിരുത്താനുള്ള പൊളിറ്റ് ബ്യൂറോയുടെ ശ്രമം പരാജയപ്പെട്ടു. പിബി അംഗങ്ങള്‍ ദൈവങ്ങളല്ലെന്നും ഡല്‍ഹിയിലിരുന്നവര്‍ക്കു സംസ്ഥാനത്തെ സ്ഥിതി അറിയില്ലെന്നും സംസ്ഥാനത്തെ സമിതിയില്‍ വിമര്‍ശമനുയര്‍ന്നു. സംസ്ഥാനത്തു കോണ്‍ഗ്രസുമായി സഹകരിച്ചുള്ള പ്രവര്‍ത്തനം തുടരാനാണു ബംഗാള്‍ ഘടകത്തിന്റെ തീരുമാനം. 
 
സെപ്തംബര്‍- ഒക്ടോബറില്‍ സംഘടനാ പ്ലീനം നടത്തും. കേന്ദ്രീകൃത ജനാധിപത്യത്തിനും പാര്‍ട്ടിയുടെ രാഷ്ട്രീയ അടവുനയത്തിനും യോജിച്ചരീതിയിലല്ല ബംഗാളില്‍ പാര്‍ട്ടി തെരഞ്ഞെടുപ്പു തന്ത്രമുണ്ടാക്കിയതെന്നും വിശദീകരിച്ചു ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി അവതരിപ്പിച്ച രേഖ സംസ്ഥാന സമിതി അംഗീകരിച്ചില്ല. 
 
സംസ്ഥാന സമിതിയില്‍ പ്രസംഗിച്ച 30 പേരില്‍ 27 പേരും തള്ളണമെന്ന് ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ ഗണശക്തിയില്‍ നിന്നുള്ള ദേബശിബ് ചക്രവര്‍ത്തി, അമല്‍ ഹല്‍ദര്‍(കിസാര്‍ സഭ), മുസാഫിര്‍ ഹുസൈന്‍(മുര്‍ഷിദാബാദ്)എന്നിവര്‍ മാത്രമാണു കേന്ദ്ര നിലപാടിനെ അനുകൂലിച്ചത്.

 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
Next Article