ബാഗ്ദാദിയെ പിടിച്ച നായ്ക്കൾ ഇനി കേരള പൊലീസിലും; ട്രം‌പിന്റെ ഗുഡ്‌വിൽ നേടിയ വേട്ട നായ്ക്കളുടെ പ്രത്യേകതകൾ എന്തെല്ലാം?

ചിപ്പി പീലിപ്പോസ്
ബുധന്‍, 6 നവം‌ബര്‍ 2019 (19:02 IST)
ഭീകരസംഘടനയായ ഐ.എസിന്റെ തലവന്‍ അബൂബക്കര്‍ ബഗ്ദാദിയെ പിടികൂടിയ അമേരിക്കന്‍ സംഘത്തിനൊപ്പമുണ്ടായ നായയായ ബല്‍ജീയന്‍ മലെന്വ ഇനത്തിലെ നായ ഇനി കേരള പൊലീസിലും. ഈ ഇനത്തിലെ 5 നായ്ക്കുട്ടികളെ അടക്കം 15 എണ്ണത്തിനെ വാങ്ങാനാണ് നിലവിലെ തീരുമാനം. 
 
മാവോയിസ്റ്റുകളെ തിരയുന്നതുൾപ്പെടെയുള്ള ലക്ഷ്യങ്ങൾ മുൻ‌നിർത്തിയാണ് ഈ നായ്ക്കളെ വാങ്ങാൻ ഉദ്ദെശിക്കുന്നത്. ഒരു നായയുടെ ഏകദേശ വില 90,000 രൂപയാണ്. പഞ്ചാബിലെ കെന്നല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് ഈ ഇനത്തിൽ പെട്ട നായകളെ വാങ്ങാൻ കേരള പൊലീസ് തീരുമാനിച്ചിരിക്കുന്നത്. 
 
കേരള പൊലീസ് ബറ്റാലിയന്‍ മേധാവിയായ എഡിജിപി ടോമിന്‍ തച്ചങ്കരിയുടെ നേതൃത്വത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പോലും മിടുക്കരെന്ന് വിശേഷിപ്പിച്ച നായകളെ വാങ്ങാന്‍ തീരുമാനിച്ചത്. ഇവയുടെ ബുദ്ധിശക്തി അപാരമാണ്. മണം പിടിക്കാനുള്ള കഴിവിനു പുറമേ അക്രമണകാരി കൂടിയാണീ നായ്ക്കൾ. 

അനുബന്ധ വാര്‍ത്തകള്‍

Next Article