അന്വേഷണ ഏജന്‍സിയായ സിഐഎയ്‌ക്കൊപ്പം മെയ് 15 മുതല്‍ ബാഗ്ദാദിക്കായി വല വിരിക്കുകയായിരുന്നു. അദ്ദേഹത്തെ ഞങ്ങള്‍ നിരന്തരം നിരീക്ഷിച്ചു. വളരെ കുറഞ്ഞ കാലയളവുകളില്‍ ബാഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറി. ബാഗ്ദാദി ഒടുവില്‍ ഒളിച്ച സ്ഥലം കണ്ടെത്താനായതാണ് ഏറ്റവും വലിയ വിജയമെന്നും അദ്ദേഹം പറഞ്ഞു.
‘മരിച്ചത് ബാഗ്ദാദിതന്നെയെന്ന് നൂറുശതമാനം ഉറപ്പിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് നടത്താനായി അദ്ദേഹത്തിന്റെ അടിവസ്ത്രം ശേഖരിച്ചിരുന്നു. ബാഗ്ദാദിയെവരെ നിരീക്ഷിക്കാനാവുന്ന ഞങ്ങളുടെ ഉറവിടങ്ങളാണ് അത് ചെയ്തത്’, പൊലാട്ട് ട്വിറ്ററില്‍ കുറിച്ചു.