പശുക്കടത്തെന്നാരോപിച്ച് വാഹനം തടഞ്ഞു; ഗോരക്ഷകരെ നാട്ടുകാര്‍ ‘ഓടിച്ചിട്ട് തല്ലി’ - രക്ഷയ്‌ക്കെത്തിയത് പൊലീസ്

Webdunia
ഞായര്‍, 6 ഓഗസ്റ്റ് 2017 (12:40 IST)
ഗോ രക്ഷകരെന്ന പേ​രി​ൽ ആ​ക്ര​മ​ണത്തിന് തുനിഞ്ഞ ഒരു കൂട്ടം പേരെ നാട്ടുകാര്‍ കൈകാര്യം ചെയ്തു. പൂനെയിലെ അഹമ്മദ് നഗര്‍ ജില്ലയില്‍ ഷ്രിംഗോഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

ശനിയാഴ്‌ച ഉച്ചയ്‌ക്കായിരുന്നു സംഭവം. പന്ത്രണ്ടോളം പശുക്കളുമായി വന്ന വാഹനം ഗോരക്ഷകര്‍ തടയുകയും ആക്രമണം നടത്തുകയുമായിരുന്നു. ഇതോടെ തടിച്ചു കൂടിയ നാട്ടുകാര്‍  ഗോരക്ഷകരെ കൈകാര്യം ചെയ്‌തു. സംഘര്‍ഷത്തില്‍ ഗോരക്ഷകര്‍ക്ക് പരുക്കേറ്റു.

വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസ് ടെമ്പോയുടെ ഉടമസ്ഥനായ വാഹിദ് ഷെയ്ഖ്, രാജു ഫത്രുഭായ് ഷെയ്ഖ് എന്നിവരെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തു.

പശുക്കളെ കടത്തുന്നോണ്ടോയെന്ന് പരിശോധിക്കാന്‍ എത്തിയതാണെന്ന് പരുക്കേറ്റവരില്‍ ഒരാളായ ശിവശങ്കര്‍ രാജേന്ദ്ര സ്വാമി പറഞ്ഞു. അ​ഖി​ല ഭാ​ര​തീ​യ കൃ​ഷി ഗോ​സേ​വാ സം​ഘി​ലെ അം​ഗ​മാ​ണ് താ​നെ​ന്നും ത​നി​ക്ക് ഗോ​ര​ക്ഷാ പ്ര​മു​ഖ് പ​ദ​വി​യു​ണ്ടെ​ന്നും ഇ​യാ​ൾ വാ​ദി​ക്കു​ന്നു.
Next Article