അധ്യാപികമാർക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങൾ പുറത്തായി. ഹൈസ്കൂൾ അധ്യാപകനെതിരെ കേസ്

Webdunia
ബുധന്‍, 13 ഡിസം‌ബര്‍ 2023 (19:38 IST)
സഹപ്രവര്‍ത്തകരായ അധ്യാപികമാര്‍ക്കൊപ്പമുള്ള ലൈംഗികദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെ സ്‌കൂള്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ ബീഡിലെ ഹൈസ്‌കൂള്‍ അധ്യാപകനായ ആമേര്‍ ഖ്വാസിക്കെതിരെയാണ് ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്. എന്നാല്‍ ഇതുവരെ ഇയാളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
 
കഴിഞ്ഞ ദിവസങ്ങളിലായാണ് സ്‌കൂളിലെ അധ്യാപികമാരുടെ ലൈംഗികദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചത്. സ്‌കൂളിലെ അധ്യാപകനുമൊത്തുള്ള ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ക്ക് പുറത്ത് അശ്ലീല വെബ്‌സൈറ്റുകളിലും അപ്ലോഡ് ചെയ്യപ്പെട്ടതായാണ് വിവരം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ സ്‌കൂള്‍ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
 
അകൂളിലെ മൂന്ന് അധ്യാപികമാരാണ് അധ്യാപകനൊപ്പം ഉണ്ടായിരുന്നത്. ഈ മൂന്ന് അധ്യാപികമാരെയും അധ്യാപകനെയും സ്‌കൂള്‍ അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂള്‍ ക്യാമ്പസിലെ വിവിധയിടങ്ങളില്‍ നിന്നാണ് ദൃശ്യങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. അതേസമയം ഈ ദൃശ്യങ്ങള്‍ നേരത്തെ ചിത്രീകരിച്ചതാണെന്നും വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് വീഡിയോകള്‍ പുറത്തുവിട്ടതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article