ഒരേ സിറിഞ്ചുപയോഗിച്ച് കുത്തിവച്ചതിനെ തുടർന്ന് 46 പേർക്ക് എച്ച്ഐവി ബാധ. ഉത്തർപ്രദേശിലെ ഉന്നാവോയിൽ കഴിഞ്ഞ പത്തു മാസത്തിനിടെ എച്ച്ഐവി ബാധിതരായവരുടെ കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സംഭവം വിവാദമായതിനെ തുടർന്ന് ബംഗാർമൗ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ചികിൽസ നടത്തിയ വ്യാജഡോക്ടർക്കു വേണ്ടിയുള്ള അന്വേഷണം ശക്തമാക്കി.
ഏപ്രിൽ മുതൽ ജൂലൈ വരെ ബംഗർമൗ മേഖലയിൽ നടത്തിയ പരിശോധനയിൽ 12 പേർക്ക് എച്ച്ഐവി ബാധിച്ചതായി കണ്ടെത്തി. നവംബറിൽ നടത്തിയ പരിശോധനയിലും 13 കേസുകൾ ഇവിടെ നിന്നു റിപ്പോർട്ടു ചെയ്‌തു.
ജനുവരി മാസം അവസാനത്തോടെ നടന്ന പരിശോധനയിൽ 32 പേർക്കാണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ഇതിൽ ആറു വയസ്സുള്ള ഒരു കുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് എച്ച്ഐവി പിടിപ്പെട്ടിട്ടുണ്ടോ എന്ന ആശങ്കയിലാണ് അധികൃതര്‍.