ഒന്നാം ക്ലാസുകാരന് സഹപാഠിയായ ഒരു പെണ്‍കുട്ടി കൊണ്ടുവന്ന ജ്യൂസില്‍ മൂത്രമൊഴിച്ചതാണ് സംഭവങ്ങളുടെ തുടക്കം. താന്‍ ജ്യൂസില്‍ മൂത്രമൊഴിച്ചെന്നും, അതിനാല്‍ ജ്യൂസ് കുടിക്കരുതെന്നും കുട്ടി പെണ്‍കുട്ടിയോട് പറഞ്ഞു.
ഈ വിവരം പെണ്‍കുട്ടി അധ്യാപകനായ വിജയകുമാറിനെ അറിയിച്ചു. കുട്ടിയെ വിളിപ്പിച്ച ഇയാള്‍ മൂത്രം കലര്‍ന്ന ജ്യൂസ് മുഴുവൻ കുടിക്കാൻ കുട്ടിയോട് പറഞ്ഞു.
വീട്ടില്‍ എത്തിയ വിദ്യാര്‍ഥി മാതാപിതാക്കളോട് വിവരം പറയുകയും ഇവര്‍ സ്കൂളില്‍ എത്തി അധ്യാപകനോട് വിവരങ്ങള്‍ തിരക്കുകയും ചെയ്തു. എന്നാല്‍, കുട്ടി ആ ശിക്ഷ അർഹിക്കുന്നുവെന്ന മറുപടിയാണ് ഇയാള്‍ നല്‍കിയത്. ഇതേ തുടര്‍ന്നാണ് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്.