മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ അമ്മ മരിച്ചു; അന്വേഷണം ശക്തമാക്കി പൊലീസ്

ചൊവ്വ, 6 ഫെബ്രുവരി 2018 (13:37 IST)
മക്കളുടെ വഴക്ക് പരിഹരിക്കുന്നതിനിടെ തലയ്‌ക്ക് പരുക്കേറ്റ് മാതാവ് മരിച്ചു. തിരുവനന്തപുരം പേരൂർക്കട വഴയില ക്രൈസ്റ്റ് നഗറിന് സമീപം കനാൽവീട്ടിൽ കനകമ്മയാണ് (74)മരിച്ചത്. തിങ്കളാഴ്‌ച രാത്രി പത്തരയോടെയാണ് സംഭവം. പേരൂർക്കട പൊലീസ് കേസ് രജിസ്‌റ്റര്‍ ചെയ്‌തു അന്വേഷണം ആരംഭിച്ചു.

കനകമ്മയ്‌ക്കൊപ്പമാണ് മക്കളായ സച്ചു (48), കിച്ചു (44) എന്നിവര്‍ താമസിച്ചിരുന്നത്. സംഭവ ദിവസം രാത്രി മക്കള്‍ തമ്മില്‍ വഴക്ക് ഉണ്ടാകുകയും പ്രശ്‌നം പരിഹരിക്കാനായി കനകമ്മ ശ്രമിക്കുന്നതിനിടെ തലയടിച്ചു നിലത്തു വീഴുകയായിരുന്നു. ഉടന്‍ തന്നെ കനകമ്മയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫോറൻസിക് വിദഗ്ധരുടെ പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനും ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി. സംഭവം നടന്ന മുറി പൊലീസ് പൂട്ടി സീൽ ചെയ്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍