ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ സൈനികക്യമ്പിനു നേരെ ഭീകരാക്രമണം; ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

Webdunia
തിങ്കള്‍, 3 ഒക്‌ടോബര്‍ 2016 (07:53 IST)
ജമ്മു കശ്‌മീരിലെ ബാരാമുള്ളയില്‍ സൈനികക്യാമ്പിനു നേരെ വീണ്ടും ഭീകരാക്രമണം. ആക്രമണത്തില്‍ ഒരു ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് ജബന്‍സ്‌പോറയിലെ 46 രാഷ്‌ട്രീയ റൈഫിള്‍സ് സൈനിക ക്യാമ്പിനു നേരെ വെടിവെപ്പ് ഉണ്ടായത്.
 
സൈന്യം നടത്തിയ തിരിച്ചടിയില്‍ രണ്ട് ഭീകരരും കൊല്ലപ്പെട്ടു. രണ്ട്, ബി എസ് എഫ് ജവാന്‍മാര്‍ ഉള്‍പ്പെടെ അഞ്ച് സൈനികര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമായിരുന്നു വെടിവെപ്പ് തുടങ്ങിയത്.
Next Article