സമ്പൂര്‍ണ്ണ മദ്യനിരോധനമെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുന്ന കേരളത്തിന് കേന്ദ്ര സര്‍ക്കാരിന്റെ നയവും പിന്തുണയാകുന്നു. പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ വേണമെന്ന വ്യവസ്ഥ കേന്ദ്ര ടൂറിസം മന്ത്രാലയം ഒഴിവാക്കിയതൊടെയാണ് കേരളത്തിന് കാര്യങ്ങള്‍ കുറെക്കൂടി എളുപ്പമായത്.
നേരത്തെ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമായിരുന്നു. എന്നാല്‍ കേന്ദ്ര ടൂറിസം മന്ത്രാലയം ഇത് സംബന്ധിച്ച നിബന്ധനകള്‍ ഭേദഗതി ചെയ്‌തതോടെയാണ് പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ബാര്‍ നിര്‍ബന്ധമില്ലെന്ന് വ്യക്‌തമാക്കിയത്. ഭേദഗതി വന്നതൊടെ ഇനി മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലുകളെ മദ്യം വിളമ്പുന്ന ഹോട്ടല്‍, മദ്യം വിളമ്പാത്ത ഹോട്ടല്‍ എന്നിങ്ങനെ വേര്‍തിരിക്കും.
മദ്യം വിളമ്പുന്ന ഹോട്ടലുകള്‍ ഹോട്ടലുകള്‍ ഇക്കാര്യം വെബ്‌സൈറ്റില്‍ പരസ്യം ചെയ്യണമെന്നും കേന്ദ്ര ടൂറിസം മന്ത്രാലയം വ്യക്‌തമാക്കി. പഞ്ചനക്ഷത്ര പദവിയുള്ള ഹോട്ടലുകളില്‍ കൂടി മദ്യ നിരോധനം നടപ്പിലാക്കാന്‍ കേന്ദ്രത്തിന്റെ പുതിയ വ്യവസ്‌ഥ സംസ്‌ഥാത്തിന് സഹായകരമാകുമെന്നാണ് റിപ്പോര്‍ട്ട്.