രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം ആറു ലക്ഷം കോടി രൂപയെന്ന് പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി ചെയര്‍മാന്‍ കെവി തോമസ്. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കനുസരിച്ച് രണ്ടര ലക്ഷം കോടിയുണ്ടായിരുന്ന കിട്ടാക്കടമാണ് ഒറ്റയടിക്ക് ആറു ലക്ഷം കോടി രൂപയായി ഉയര്‍ന്നിരിക്കുന്നത്.
രാജ്യത്തെ പൊതുമേഖലാ ബാങ്കുകളുടെ കിട്ടാക്കടം അപകടകരമാംവിധം ഉയരാന്‍ കാരണമായത് വമ്പന്‍ കോര്‍പറേറ്റുകളുടെ ഇടപാടുകള്‍ ആണ്. കോര്‍പററേറ്റുകള്‍ മുതലും പലിശയും അടയ്‌ക്കാത്തതാണ് നിലവിലെ സാഹചര്യത്തിന് കാരണം. പൊതുമേഖലാ ബാങ്കുകളില്‍ കെട്ടിക്കിടക്കുന്ന കോടികളുടെ കിട്ടാക്കടത്തില്‍ ഭൂരിഭാഗവും വന്‍കിട കോര്‍പറേറ്റുകളുടേതാണ്
ദേശീയപാതാ നിര്‍മ്മാണം, അടിസ്ഥാനസൗകര്യവികസനം തുടങ്ങി വന്‍കിട പദ്ധതികളുടെ കാലതാമസമാണു കിട്ടാക്കടം പെരുകാന്‍ കാരണമെന്നാണ് ബാങ്കുകളുടെ വിശദീകരണം. സാധാരണക്കാര്‍ക്കു ചെറിയ തുക വായ്പ കൊടുക്കുമ്പോള്‍ കര്‍ശന നിബന്ധനകള്‍ വയ്ക്കുന്ന ബാങ്കുള്‍ക്കു കിംഗ്ഫിഷര്‍ പോലുളള വന്‍കിടക്കാരില്‍ നിന്ന് പണം തിരിച്ചുപിടിക്കാന്‍ കഴിയുന്നില്ലെന്നു പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി വിലയിരുത്തി.