ജനങ്ങള്‍ ആശങ്കയില്‍; ബുധനാഴ്‌ച എടിഎമ്മുകളും ബാങ്കുകളും പ്രവര്‍ത്തിക്കില്ല

Webdunia
ചൊവ്വ, 8 നവം‌ബര്‍ 2016 (21:01 IST)
നവംബര്‍ 9നും ചിലയിടങ്ങളില്‍ 10 നും രാജ്യത്ത് എടിഎമ്മുകള്‍ പ്രവര്‍ത്തിക്കില്ല. രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കിയതിന് പിന്നാലെയാണ് ബാങ്കുകള്‍ ബുധനാഴ്‌ച പ്രവര്‍ത്തിക്കില്ലെന്ന് വ്യക്തമായത്.

കള്ളപ്പണവും ഭീകരവാദവും തടയുന്നതിന്‍റെ ഭാഗമായാണ് രാജ്യത്ത് 500 രൂപ, 1000 രൂപകള്‍ അസാധുവാക്കിയത്. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതലാണ് 500 രൂപ, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയിരിക്കുന്നത്.

എന്നാല്‍ വളരെ സുപ്രധാനമായ ഈ നടപടി ജനങ്ങളില്‍ കടുത്ത ആശങ്ക സൃഷ്ടിക്കുമെന്നുറപ്പാണ്. നോട്ടുകള്‍ മാറ്റിയെടുക്കാനായി ബാങ്കുകളിലും പോസ്റ്റ് ഓഫീസുകളിലും വലിയ തിരക്ക് അനുഭവപ്പെടും.
Next Article