രാജ്യത്ത് നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത അസാധാരണ പ്രതിസന്ധില്‍ രാവും പകലും ഉറക്കമിളച്ചിരുന്ന് ജോലി ചെയ്ത ബാങ്ക് ജീവനക്കാര്‍ക്ക് വേതനമില്ല. അധികസമയം ജോലി ചെയ്തതിന്റെ വേതനം നല്കാന്‍ തയ്യാറാകാതെ ഒട്ടുമിക്ക ബാങ്കുകളും. ജീവനക്കാര്‍ അധികസമയം ജോലി ചെയ്തതിന്റെ വേതനം നല്കാന്‍ പണമില്ലെന്നാണ് ബാങ്കുകളുടെ നിലപാട്.
നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യം കടുത്ത പ്രതിസന്ധിയില്‍ ആയിരുന്നു. അസാധുവാക്കപ്പെട്ട നോട്ടുകള്‍ മാറ്റിയെടുക്കാനും അക്കൌണ്ടുകളില്‍ നിക്ഷേപിക്കാനും ജനം ബാങ്കിലേക്ക് ഒഴുകിയപ്പോള്‍ രാവും പകലും വിശ്രമമില്ലാതെ ബാങ്ക് ജീവനക്കാര്‍ ജോലി ചെയ്യുകയായിരുന്നു. എന്നാല്‍, ഇങ്ങനെ ജോലി ചെയ്ത ജീവനക്കാര്‍ക്ക് ഓവര്‍ ടൈം വേതനം നല്കാന്‍ മിക്ക ബാങ്കുകളും തയ്യാറായിട്ടില്ല.
ഈ സാഹചര്യത്തില്‍ ലേബര്‍ കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബാങ്ക് ജീവനക്കാരുടെ സംഘടന. രാജ്യം അസാധാരണ പ്രതിസന്ധി നേരിട്ടപ്പോള്‍ രാവും പകലുമില്ലാതെ ജോലി ചെയ്ത തങ്ങള്‍ക്ക് അവകാശപ്പെട്ട വേതനം നല്കാന്‍ ബാങ്ക് മാനേജ്‌മെന്റുകള്‍ തയ്യാറായില്ലെന്ന് ജീവനക്കാര്‍ നല്കിയ പരാതിയില്‍ പറയുന്നു. അവധി ദിവസങ്ങളായ 13നും 14നും ബാങ്ക് ജീവനക്കാര്‍ ജോലിക്ക് എത്തിയിരുന്നു.