രക്ഷാപ്രവര്‍ത്തനത്തിനിടെ ജീവന്‍ നഷ്‌ടമായ ഓട്ടോ ഡ്രൈവര്‍ നൌഷാദിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചു. റവന്യൂ വകുപ്പില്‍ ക്ലാര്‍ക്ക് ആയാണ് ജോലി ലഭിച്ചത്. നൌഷാദ് മരിച്ചപ്പോള്‍ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രഖ്യാപിച്ചിരുന്നു.
ഭാര്യ സഫീനയുടെ വിദ്യാഭ്യാസയോഗ്യത പരിഗണിച്ചായിരിക്കും ജോലി നല്കുകയെന്നും പറഞ്ഞിരുന്നു.
എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും ഭാര്യയ്ക്ക് ജോലി ലഭിച്ചിരുന്നില്ല. ഇത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഭാര്യ സഫീനയ്ക്ക് ജോലി ലഭിച്ചത്. പാളയത്ത് ഭൂഗര്‍ഭ ഓവുചാല്‍ വൃത്തിയാക്കുന്നതിനിടയില്‍ അപകടത്തില്‍പ്പെട്ട അന്യസംസ്ഥാന തൊഴിലാളികളെ രക്ഷിക്കാന്‍ നടത്തിയ ശ്രമത്തില്‍ ആയിരുന്നു നൌഷാദ് മരിച്ചത്.