ജയിലില്‍ കഴിയുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅദനിയെ ചൊവ്വാഴ്ച മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നേരത്തെ ഒരാഴ്ചത്തെ ചികിത്സ നല്‍കിയിരുന്നു.
ശരീരവേദനയും പനിയും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ജയില്‍ അധികൃതര്‍ ഇങ്ങനെ തീരുമാനിച്ചത്. തിങ്കളാഴ്ചയാണ് മഅദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതെങ്കിലും കൂടെ നില്‍ക്കാന്‍ ഭാര്യ സൂഫിയാ മഅദനിക്ക് എറണാകുളത്തെ എന്‍ഐഎ കോടതി അനുവാദം നല്‍കാത്തതിനെത്തുടര്‍ന്നാണ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത്.