രാജ്യാന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് നവംബർ 30 വരെ തുടരും

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (14:51 IST)
ന്യൂഡൽഹി: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് രാജ്യാന്തര വിമാനസർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നവംബർ 30 വരെ നീട്ടി. ഇത് സംബന്ധിച്ച് സിവിൽ വ്യോമയാന ഡയറക്ടർ ജനറൽ ഉത്തരവിറക്കി.
 
രാജ്യത്ത് അൺലോക്ക് 5 നവംബർ 30 വരെ നീട്ടികൊണ്ട് നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു.ഇതിന് അനുബന്ധമായാണ് അന്താരാഷ്ട്ര വിമാന സർവീസുകളുടെയും വിലക്ക് നീട്ടിയത്. വന്ദേഭാരത് ഉൾപ്പടെയുള്ള പ്രത്യേക സർവീസുകൾ നിലവിലെ പോലെ തുടരും.
 

അനുബന്ധ വാര്‍ത്തകള്‍

Next Article