ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് മുംബൈ വാങ്കഡെ സ്‌റ്റേഡിയത്തില്‍ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നു. അതിനാല്‍ ഐപിഎല്ലില്‍ 14ന് വാങ്കഡെയില്‍ സ്വന്തം ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യന്‍സിനെ നേരിടുമ്പോള്‍ മത്സരം നേരിട്ടു കാണാന്‍ താരത്തിന് സാധിക്കില്ല.
2012ല്‍ മുംബൈ-കൊല്‍ക്കത്ത മത്സരത്തിനിടെ അനുവാദമില്ലാതെ സ്റ്റേഡിയത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയും സുരക്ഷാ ഉദ്യാഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്ത സംഭവത്തിലാണ് ഷാരൂഖ് വിലക്ക് ഏര്‍പ്പെടുത്തിയത്.
അഞ്ച് വര്‍ഷത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.വിലക്ക് പിന്‍വലിക്കാന്‍ ഷാരൂഖിന് രണ്ട് വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരും.എന്നാല്‍ വാങ്കഡെയുടെ അടുത്തുള്ള ബ്രബോണ്‍ സ്‌റ്റേഡിയത്തില്‍ രാജസ്ഥാനെതിരെ നടക്കുന്ന കൊല്‍ക്കത്തയുടെ അവസാന ലീഗ് മത്സരം താരത്തിന് കാണാന്‍ സാധിക്കും.