പശ്ചിമബംഗാളിലെ ബാങ്കൂരയില്‍ പതിനേഴുകാരിയെ കൊന്ന് മരത്തില്‍ കെട്ടിത്തൂക്കി. പെണ്‍കുട്ടി മേയ്ക്കാന്‍ വിട്ട കന്നുകാലി വേലി പൊളിച്ച് തന്റെ പുരയിടത്തില്‍ കയറിയതിനാണ് അയല്‍വാസിയായ മഹാദേവ് ഗോരായി ഈ ക്രൂരകൃത്യം ചെയ്തത്.
ബാങ്കൂരയിലെ ഭിക്രുദീന്‍ ഗ്രാമത്തിലാണ് ബുധനാഴ്ച ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. ഗോരായി രണ്ടു അനുയായികള്‍ക്കൊപ്പം പെണ്‍കുട്ടിയെ തല്ലിക്കൊല്ലുകയായിരുന്നു. അതിനുശേഷം മൂന്നുപേരും കൂടി ചേര്‍ന്ന് കുട്ടിയെ മരത്തില്‍ കെട്ടിത്തൂക്കി. മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തു.